പെൺകുട്ടിയെ പെട്ടിക്കുള്ളിലാക്കി അടച്ചുപൂട്ടി രണ്ടാനമ്മ; കൊലപാതക ശ്രമത്തിന് കേസ്

പ്രതീകാത്മക ചിത്രം

ഒൻപതുകാരിയെ പെട്ടിക്കുള്ളിലാക്കി അടച്ചുപൂട്ടിയ സംഭവത്തിൽ രണ്ടാനമ്മയ്ക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. ഗർഭിണിയായ ശിൽപിക്കെതിരെയാണ് പൊലീസ് കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തത്. പക്ഷേ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

വൈകുന്നേരമായിട്ടും മകളെ കാണാതിരുന്നതിനെ തുടർന്ന് കുട്ടിയുടെ അച്ഛനായ സോനു ശർമ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അവശനിലയിലായ കുട്ടിയെ വീടിനുള്ളിലെ പെട്ടിക്കുള്ളിലായി കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ ലഭ്യമാക്കി. തുടർന്ന് കുട്ടിയോട് സംസാരിച്ചപ്പോഴാണ് രണ്ടാനമ്മ പെട്ടിക്കുള്ളിലാക്കി അടച്ചതാണെന്ന വിവരം പുറത്തറിഞ്ഞത്. സോനുശർമയുടെ ആദ്യവിവാഹത്തിലെ മകളാണ് രാധിക. അച്ഛനും അമ്മയും വേർപിരിഞ്ഞുവെങ്കിലും രാധിക അച്ഛനൊപ്പമാണ് കഴിഞ്ഞിരുന്നത്. 

woman locks step-daughter inside box