ലഹരി മരുന്നിന് അടിമയായ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു

delhi-man-killed-familymembers
SHARE

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം ഏരിയയിൽ കൂട്ടക്കൊല . ലഹരി മരുന്നിന് അടിമയായ യുവാവ്  മാതാപിതാക്കളടക്കം കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു. പ്രതിയായ 25 വയസ്സുകാരൻ കേശവ് അറസ്റ്റിലായതായി  പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പാലം ഏരിയയിൽ കൂട്ട കൊലപാതകം നടന്നത്. ലഹരിക്കടിമയായ 25 വയസുകാരൻ  കേശവ്  ഉറങ്ങിക്കിടന്ന മാതാപിതാക്കൾ, സഹോദരി, മുത്തശ്ശി എന്നിവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുത്തശി ദിവാന ദേവി, പിതാവ് ദിനേശ്, മാതാവ് ദർശന, സഹോദരി ഊർവശി എന്നിവരാണ് കൊല്ലപ്പെട്ടത്. നിലവിളി കേട്ട സമീപ വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

മുത്തശ്ശിയുടെയും സഹോദരിയുടെയും മൃതദേഹങ്ങൾ കിടപ്പ് മുറിയിലും മാതാപിതാക്കളുടേത് ശുചിമുറിയിലുമായാണ് കിടന്നിരുന്നത്. പ്രതി കേശവിനെ ചോദ്യം ചെയ്തത് വരികയാണെന്നും റിഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് മടങ്ങി എത്തിയ ശേഷമായിരുന്നു കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു. ഗുഡ്ഗാവിൽ ജോലി ചെയ്തിരുന്ന കേശവ് ദീപാവലിക്ക് ശേഷം ജോലി ഉപേക്ഷിചിരുന്നു.

MORE IN INDIA
SHOW MORE