എംഎൽഎയെ മർദിച്ച് ആൾക്കൂട്ടം; ഓടി രക്ഷപെട്ട് എംഎൽഎ– വിഡിയോ

gulab-yadav
SHARE

എഐപി എംഎൽഎയ്ക്ക് ആൾക്കൂട്ടത്തിന്റെ മർദനം. മാട്യാലയിലെ എംഎൽഎ ഗുലാബ് സിങ്ങ് യാദവിനാണ് മർദനമേറ്റത്. ഡൽഹിയിലെ ശ്യാം വിഹാറിൽ പാർട്ടി പ്രവർത്തകരോട് സംവദിക്കുന്നതിന്റെ ഇടയ്ക്കാണ് ഒരുകൂട്ടം ആളുകളെത്തി എംഎൽഎയെ മർദിച്ചത്. സ്വയം രക്ഷാർഥം എംഎൽഎ ഓടി രക്ഷപെടുന്നതും വിഡിയോയിൽ കാണാം.

ബിജെപി പ്രവർത്തകരാണ് ഇതിന്റെ പിന്നിലെന്ന് ആരോപണമുണ്ട്. എന്നാൽ ഇത് സ്ഥിതീകരിച്ചിട്ടില്ല, വീഡിയോ ഷെയർ ചെയ്തവരിൽ ബിജെപിയുടെ സംബിത് പത്രയും ഉൾപ്പെടുന്നു.തർക്കം എന്തിനെക്കുറിച്ചാണെന്ന് ഇതുവരെ അറിവായിട്ടില്ല, എന്നാൽ രൂക്ഷമായ വാക്കേറ്റത്തിനിടയിൽ, ക്ഷുഭിതരായ പ്രവർത്തകർ എംഎൽഎയെ മർദിക്കുകയും കോളറിൽ പിടിച്ച് തള്ളുകയും ചെയ്തു.യാദവ് പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ, അവർ അദ്ദേഹത്തെ ഓടിക്കുകയും പ്രഹരിക്കുകയും ചെയ്തു. സത്യസന്ധമായ രാഷ്ട്രീയം എന്ന കുറിപ്പോടെയാണ് സംബിത് പത്ര ഈ വിഡിയോ പങ്കുവെച്ചത്. 

MORE IN INDIA
SHOW MORE