കോളെജിലെത്താൻ വൈകി; നേരെ ബീച്ചിലേക്ക് വിട്ടു; വിദ്യാർഥികളെ കടലിൽ കാണാതായി

students
SHARE

കോളെജിലെത്താൻ വൈകിയതോടെ കടല് കാണാനിറങ്ങിയ വിദ്യാർഥികളെ കാണാനില്ല. വിശാഖപ്പട്ടണത്താണ് സംഭവം. കോളെജിൽ കൃത്യസമയത്ത് എത്താൻ കഴിയാതെ വന്നതോടെ ഏഴുപേരങ്ങിയ സംഘം സമീപത്തെ കടല്‍ത്തീരത്തേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. നാലുപേർ കടലിൽ കുളിക്കാനിറങ്ങി. പിന്നാലെ സൂര്യ എന്ന വിദ്യാർഥിയെ കാണാതായി. സൂര്യ കടലിൽ മുങ്ങിപ്പോയെന്ന് ഭയന്ന് രക്ഷപ്പെടുത്താനിറങ്ങിയ സായ് എന്ന വിദ്യാർഥിയെയും കാണാതാകുകയായിരുന്നു.

ഇരുവരെയും കടലിൽ കാണാതായതോടെ മറ്റ് വിദ്യാർഥികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്ത്യൻ നേവിയുടെ ഭാഗമായ ഐഎൻഎസ് കലിംഗ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. പിന്നാലെ ഇന്ത്യൻ നേവിയുടെ തന്നെ ഹെലിക്കോപ്റ്ററുകളും സ്പീഡ് ബോട്ടുകളും നീന്തൽ വിദഗ്ധരുമടക്കമുള്ളവർ എത്തി തിരച്ചിലിൽ പങ്കുചേർന്നെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

MORE IN INDIA
SHOW MORE