'അഭിമാനം, സന്തോഷം'; ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് നടി റിയ സെൻ; വിഡിയോ

riya-rahul
SHARE

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് ബോളിവുഡ് നടി റിയ സെൻ. മഹാരാഷ്ട്രയിലെ പാത്തൂരിൽ ഇന്ന് രാവിലെ പര്യടനം ആരംഭിച്ചപ്പോഴാണ് റിയ സെൻ പദയാത്രയുടെ ഭാഗമായത്.

നടി പദയാത്രയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. 'നടി റിയ സെൻ പങ്കുചേർന്നു. ഇപ്പോൾ തെരുവുകൾ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു'. ഇതായിരുന്നു ട്വീറ്റ്. ബോളിവുഡ് നടി പൂജാ ഭട്ടും ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദ് സിറ്റിയിൽ പര്യടനം നടത്തവെയാണ് പൂജാ ഭട്ട് പദയാത്രയുടെ ഭാഗമായത്.

'സിനിമാ മേഖലയിൽ നിന്നുള്ള ഒരാളെന്ന നിലയിൽ മാത്രമല്ല ഒരു അഭിമാനിയായ പൗരൻ എന്ന നിലയിലും ഈ .യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്'. നടി കുറിച്ചത് ഇങ്ങനെ. 

MORE IN INDIA
SHOW MORE