വെളിച്ചത്തിൽ കുളിച്ച് ഉത്തരേന്ത്യ; വർണാഭമായി ദീപാവലി

ദീപാവലി ആഘോഷത്തിമർപ്പിൽ ഉത്തരേന്ത്യ. ദീപങ്ങളാൽ വർണാഭമായി ഡൽഹി നഗരം. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മധുര പലഹാരങ്ങളും സമ്മാനങ്ങളും വാങ്ങുന്ന തിരക്കിലാണെല്ലാവരും.

മണ്ണ് കൊണ്ട് നിർമ്മിച്ചവയും  മെഴുക് നിറച്ചവയുമായി ചെരാതുകൾ പല തരം ഉണ്ട്. പല നില നിറത്തിലും രൂപത്തിലും ലഭ്യമാണ്. പ്രസിദ്ധമായവ, പാൽ കൊണ്ട് ഉണ്ടാക്കിയവ, പരമ്പരാഗമായി ഉണ്ടാക്കി വരുന്നവ, ഷുഗർ ഫ്രീ അങ്ങനെ പലഹാരങ്ങളും പല വിധം .ഡ്രൈ ഫ്രൂട്ട്സ്, ചോക്ലേറ്റുകൾ, പഴവർഗങ്ങൾ അങ്ങനെ പല ആക്യതിയിൽ തയ്യാറാക്കി വച്ചിരിക്കുകയാണ് സമ്മാനപ്പൊതികൾ. പടക്ക നിരോധനം  നിരാശജനകം എന്ന് പറയുന്നവരുണ്ട്. പക്ഷെ ഗൗരവം മനസിലാക്കി സർക്കാർ നിർദേശം കർശമായി പാലിക്കുമെന്ന് പറയുന്നവരാണ് ഏറെയും. നിരോധനം ഇല്ലാത്ത എൻസിആറിൽ നിന്നും സമീപസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്ക് തടസമില്ലാതെ പടക്കം എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

North India celebrates Diwali