വ്യോമസേനയ്ക്ക് കരുത്തായി 'പ്രചണ്ഡ്'; സല്യൂട്ടടിച്ച് സ്വീകരിച്ച് വാട്ടര്‍ കാനന്‍

prachand-hd
SHARE

ഇന്ത്യ തദ്ദേശീയ നിര്‍മിച്ച ലൈറ്റ് ഹെലികോപ്ടര്‍ കോമ്പാറ്റ് 'പ്രചണ്ഡിന്‍റെ' ആദ്യബാച്ച് വ്യോമസേനയ്ക്ക് കൈമാറി. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് ഹെലികോപ്ടറുകള്‍ കൈമാറിയത്. സമുദ്രനിരപ്പിന്‍റെ അയ്യായിരം അടിക്ക് മുകളിലുള്ള പ്രദേശങ്ങളില്‍ നിന്ന് പറന്നുയരാനും ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ അറ്റാക്ക് ഹെലികോപ്ടറാണ് ലൈറ്റ് കോമ്പാറ്റ് ഹെലികോപ്ടര്‍. 

ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിന് പുതുവേഗവും ശക്തിയും പകരാന്‍ തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോമ്പാറ്റ് ഹെലികോപ്ടറിന്‍റെ വ്യോമസേനയുടെ ഭാഗമായി. ജോധ്പൂരിലാണ് ഹെലികോപ്ടറിന്‍റെ ആദ്യ സ്ക്വാഡ്രന്‍ സ്ഥാപിതമായത്. ജോധ്പൂര്‍ വ്യോമ താവളത്തില്‍ വിവിധ മത വിഭാഗങ്ങളുടെ പ്രര്‍ത്ഥനകളോടെ തുടങ്ങിയ ചടങ്ങില്‍ വ്യോമസേന തലവന്‍ എയര്‍ചീഫ് മാര്‍ഷല്‍ വികെ ചൗധരിയുടെ സാന്നിധ്യത്തില്‍ പ്രതിരോധ മന്ത്രി രാജനാഥ് സിങ് ഹെലികോപ്ടറിന് 'പ്രചണ്ഡ്' എന്ന് നാമകരണം ചെയ്തു. 

ജോധ്പൂര്‍ വ്യോമ താവളത്തില്‍ പറന്നിറങ്ങിയ ഹെലികോപ്ടറിനെ വാട്ടര്‍ കാനന്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. അകമ്പടിയായി മൂന്ന് സുകോയ് 30 വിമാനങ്ങള്‍ വാനില്‍ പറന്നുയര്‍ന്നു. ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്കല്‍ ലിമിറ്റഡ് നിര്‍മിച്ച 'പ്രചണ്ഡിന്' സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് പറുന്നയരാനും ലാന്‍ഡ് ചെയ്യാനും കഴിയും. ലോകത്തില്‍ തന്നെ ഈ ശേഷിയുള്ള ആദ്യ ഹെലികോപ്ടറാണിത്. 

സിയാച്ചിന്‍ ഉള്‍പ്പെടേ വ്യത്യസ്ഥ ആല്‍റ്റിറ്റ്യൂഡിലുള്ള പ്രദേശങ്ങളില്‍ വിജയകരമായി പരീക്ഷണപ്പറക്കലുകള്‍ നടത്തിശേഷമാണ് ഹെലികോപടര്‍ വ്യോമസേനയ്ക്ക് കൈമാറുന്നത്. 20 എം.എന്‍റെ തോക്കും 70 എം.എംന്‍റെ റോക്കറ്റ് ലോഞ്ചറുകളും എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫേസ്, ആന്‍റി ടാങ്ക് മിസൈലുകളും ഉള്‍പ്പെടേ അത്യാധുനിക ആയുധ ശേഷിയും ഹെലികോപ്ടറിനുണ്ട്. ഏത് കാലവസ്ഥിയിലും ഭൂപ്രദേശത്തിലും പറന്നുയര്‍ന്ന് ശത്രുവിന്‍റെ വ്യോമ പ്രതിരോധം തകര്‍ക്കാനും കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് നടത്താനും 'പ്രചണ്ഡിന്' കഴിയും.

MORE IN INDIA
SHOW MORE