ഹോസ്റ്റൽ റൂംമേറ്റ്സിന്റെ നഗ്ന ചിത്രം ആൺസുഹൃത്തിന് അയച്ചു; യുവതി അറസ്റ്റിൽ

arrest
SHARE

ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന യുവതികളുടെ നഗ്നദൃശ്യം പകർത്തി ആൺസുഹൃത്തിന് അയച്ച കേസിൽ യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. രാമനാഥപുരം സ്വദേശിയായി 23കാരിയാണ് അറസ്റ്റിലായത്. ബിഎഡ് പഠനത്തിനായി 2021 ലാണ് യുവതി മധുരയിൽ എത്തിയത്. ആറുമാസമായി ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു.

നാട്ടുകാരനായ യുവാവിനാണ് ഇവർ ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങൾ അയച്ചത്. ഡോക്ടറാണ് യുവതിയുടെ കാമുകനായ ആഷിഖ്. വിഡിയോ കോൾ ചെയ്യുന്നതിനിടെ ഹോസ്റ്റലിലെ മറ്റ് യുവതികളെയും കാണിക്കാൻ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് അശ്ലീല ദൃശ്യങ്ങളിലേക്ക് വഴിമാറി. ഇതോടെ യുവതി ഒപ്പമുള്ള പെൺകുട്ടികള്‍ അറിയാതെ , അവർവസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴും ചിത്രങ്ങളും വിഡിയോയും പകർത്തി ആഷിഖിന് അയച്ചു. ഒരിക്കൽ ഇങ്ങനെ വിഡിയോ പകർത്തുന്നത് ഒരു പെൺകുട്ടി കണ്ടു. തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് നിരവധി ചിത്രങ്ങളും വിഡിയോയും കണ്ടെത്തിയത്. തുടർന്ന് ഹോസ്റ്റൽ വാർഡന് പരാതി നൽകി. ഇവർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദഗ്ധ പരിശോധനയ്ക്കായി യുവതിയുടെ ഫോൺ  ഫൊറൻസിക് വിദഗ്ധർക്ക് കൈമാറി.

MORE IN INDIA
SHOW MORE