കൂട്ട ബലാൽസംഗത്തിനിരയാക്കി തല്ലിച്ചതച്ചു; പന്ത്രണ്ടുകാരൻ ഗുരുതരാവസ്ഥയിൽ

child-abuse
പ്രതീകാത്മക ചിത്രം
SHARE

രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും കൂട്ടബലാൽസംഗം. പന്ത്രണ്ടുകാരനാണ് കൂട്ടബലാൽസംഗത്തിനും മർദനത്തിനും ഇരയായി ഗുരുതരാവസ്ഥയിൽ ചികിൽസയിൽ ഉള്ളത്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ബന്ധുവടക്കം പ്രായപൂർത്തിയാകാത്ത മൂന്നുപേരാണ് കുട്ടിയെ ക്രൂരപീഡനത്തിന് വിധേയനാക്കിയതെന്ന്  ഡൽഹി പൊലീസ് ഡപ്യൂട്ടി കമ്മീഷണർ സ​‌ഞ്ജയ് സെയ്ൻ പറയുന്നു. ബലാൽസംഗത്തിന് ഇരയായതിന് പുറമേ ഇഷ്ടിക കൊണ്ടും കുട്ടിയെ തല്ലിച്ചതച്ചതായും കണ്ടെത്തി.

സെപ്റ്റംബർ 18 ന് സീലംപൂരിലെ വടക്ക് കിഴക്കൻ പ്രദേശത്താണ് സംഭവം ഉണ്ടായത്. സെപ്റ്റംബർ 22 വരെ കുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നില്ലെന്ന് പൊലീസിന്റെയും ഡൽഹി വനിതാ കമ്മിഷന്റെയും രേഖകൾ പറയുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റാരോപിതരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് വ്യക്തമാക്കി. അയൽക്കാരും സ്വന്തം സമുദായക്കാരുമാണ് പ്രതികളെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. മൊഴി നൽകാൻ സാധിക്കുന്ന അവസ്ഥയിൽ അല്ല കുട്ടിയുള്ളതെന്ന് ഡൽഹി  വനിതാ കമ്മിഷൻ ചെയർപേഴ്സൺ സ്വാതി മലിവൾ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

MORE IN INDIA
SHOW MORE