ഗേൾസ് സ്കൂളിലെ ശുചിമുറി കൈകൊണ്ട് തേച്ചുരച്ച് കഴുകി ബിജെപി എംപി; വിഡിയോ വൈറൽ

mp-cleaning
SHARE

ഗേൾസ് സ്കൂളിലെ ശുചിമുറി കൈകൊണ്ട് വൃത്തിയാക്കി ബിജെപി എംപി ജനാർദ്ദൻ മിശ്ര. മധ്യപ്രദേശിൽ നിന്നുള്ള എംപിയാണ് ഇദ്ദേഹം. യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സ്കൂളിൽ സംഘടിപ്പിച്ച മരം നടൽ യജ്ഞത്തിന് തുടക്കം കുറിക്കാനാണ് എംപി എത്തിയത്. ഇതിനിടെയാണ് സ്കൂളിലെ ശുചിമുറിയുടെ മോശം അവസ്ഥ അദ്ദേഹം കാണുന്നത്. ഇതോടെ ബാത്ത്റൂം ബ്രഷ് പോലുമില്ലാതെ കൈകൊണ്ട് തന്നെ ക്ലോസറ്റ് അടക്കം അദ്ദേഹം തേച്ചുരച്ച് കഴുകി. 

ഒരു ബക്കറ്റിൽ‌ വെള്ളവുമായിരുന്ന് ജനാർദ്ദൻ മിശ്ര ശുചിമുറി കഴുകുന്നതിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ‌ വൈറലാണ്. വൃത്തിയും ശുചിത്വവും പാലിക്കുക എന്നത് ഒരാളുടെ കടമയാണെന്നാണ് മഹാത്മഗാന്ധിയും പ്രധാനമന്ത്രി മോദിയും പറഞ്ഞിരിക്കുന്നത് എന്നായിരുന്നു ഇതിനെക്കുറിച്ച് അദ്ദേഹം പിന്നീട് പ്രതികരിച്ചത്. ഇതാദ്യമായല്ല ഇത്തരം ശുചിത്വ പരിപാടികളിൽ താൻ ഭാഗമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തന്റെ മണ്ഡലത്തിലെ ഒരു പ്രൈമറി സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോയും തെരുവ് വൃത്തിയാക്കുന്ന മറ്റൊരു വിഡിയോയും മുൻപ് ജനാർദ്ദൻ മിശ്ര പങ്കുവച്ചിരുന്നു. ഇവയും വൈറലായിരുന്നു.

MORE IN INDIA
SHOW MORE