കശ്മീരിനു ആദ്യ മൾട്ടിപ്ലക്സ്; മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്

srinagarwb
SHARE

മൂന്ന് തിയേറ്ററുകളും ഒരു ഫൂഡ് കോർട്ടും ഉൾപ്പെടുന്ന ആദ്യ മൾട്ടിപ്ലക്സ് കശ്മീരിൽ. 520 സീറ്റുകളാണ് മൾട്ടിപ്ലക്സിലുള്ളത്. 30 വർഷമായി കശ്മീർ താഴ്‌വരയിലെ സിനിമാപ്രേമികളുടെ കാത്തിരിപ്പാണ് ഇതോടെ ലക്ഷ്യം കണ്ടത്. സൊനാവാർ മേഖലയിലാണ് ‘ശ്രീനഗർ മൾട്ടിപ്ലക്സ് ’ഉദ്ഘാടനം ചെയ്തത്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് മൾട്ടിപ്ല്ക്സ് ഉദ്ഘാടനം നിർവഹിച്ചത്. കശ്മീരി ജനതയുടെ പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണിതെന്ന് സിൻഹ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനു ശേഷം ആമിർഖാന്റെ ലാൽ സിങ് ചദ്ദയാണ് പ്രദർശിപ്പിച്ചത്. സെപ്റ്റംബർ 30നാണ് റെഗുലർ ഷോ ആരംഭിക്കുക. 6 തിയേറ്ററുകൾ പ്രവർത്തിച്ചിരുന്ന മേഖലയിൽ 80കളിൽ തീവ്രവാദി ആക്രമണങ്ങൾ കാരണമാണ്  അടച്ചിടേണ്ടി വന്നത്. 

MORE IN INDIA
SHOW MORE