മാവോയിസ്റ്റ് ആക്ഷേപം മായ്ക്കണം; എന്നും ദേശീയഗാനം ആലപിച്ച് ഗ്രാമവാസികൾ

മാവോയിസ്റ്റ് പ്രദേശമെന്ന ആക്ഷേപം മായ്ക്കാൻ ഒരോ ദിനവും ദേശീയഗാനം ആലപിച്ച് ആരംഭിക്കുകയാണു പശ്ചിമ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ മുൽചേറ ഗ്രാമവാസികൾ. മുംബൈയിൽ നിന്നു 900 കിലോമീറ്റർ അകലെയുള്ള മുൽചേറയിൽ ഏകദേശം 2,500 പേരാണു താമസം. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ചരിത്രമുള്ള ഗ്രാമം തീവ്ര ആശയങ്ങളിൽനിന്നു മുക്തമാകാനുള്ള ശ്രമത്തിലാണ്. ഓഗസ്റ്റ് 15 മുതലാണ് പ്രഭാതങ്ങളിലെ ദേശീയ ഗാനാലാപനം ആരംഭിച്ചത്. 

ദിവസവും ഓരോ സ്ഥലത്തെയും താമസക്കാരും വ്യാപാരികളും പൊലീസ് ഉദ്യോഗസ്ഥരും രാവിലെ 8.45നു ഒരിടത്ത് ഒത്തുകൂടി ദേശീയഗാനം ആലപിക്കും. അയൽ ഗ്രാമമായ വിവേകാനന്ദപുരിലും ഈ രീതി ആരംഭിച്ചിട്ടുണ്ട്.