തിരഞ്ഞെടുക്കപ്പെട്ടത് വനിതകൾ; സത്യപ്രതിജ്ഞ ചെയ്തത് ഭർത്താവും അച്ഛനും

woman-oath
SHARE

സ്ത്രീ എപ്പോഴും പുരുഷന് കീഴിലെന്ന് ഖേദകരമായ ഒരു സത്യം ഒാര്‍മിപ്പിക്കുകയാണ് മധ്യപ്രദേശിൽ അടുത്തിടെ നടന്ന സംഭവം. മധ്യപ്രദേശിലെ ജെയ്സിനഗറിലാണ് സംഭവം. ഇത്തരം വിവേചനങ്ങളിൽ നിന്ന് ജനപ്രതിനിധികൾക്ക് പോലും രക്ഷയില്ലെന്നുള്ളതാണ് വസ്തുത. പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കു പകരം സത്യപ്രതിജ്ഞ ചെയ്തത് അവരുടെ ഭർത്താക്കന്മാരും, ഭർതൃ സഹോദരന്മാരും അച്ഛന്മാരുമാണ്.

സ്ത്രീകൾക്ക് പകരം പുരുഷന്മാർ സത്യപ്രതിജ്ഞ ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഏഴ് പുരുഷന്മാരാണ് സ്വന്തം വീടുകളിലെ സ്ത്രീകൾക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചായത്തംഗങ്ങളായി 21പേർ തിരഞ്ഞെടുക്കപ്പെട്ടതിൽ 10പേരും വനിതകളാണ്. സമത്വം കാത്തുസൂക്ഷിക്കണമെന്നാണ് ഇവർ സതൃപ്രതിജ്‍ഞയിൽ പറയുന്നത്. ജയിച്ച മൂന്ന് വനിതകൾ മാത്രമെ സത്യപ്രതിജ്ഞയ്ക്ക് എത്തിയുള്ളൂ.

MORE IN INDIA
SHOW MORE