
നവജാത ശിശുവിനോടുള്ള ക്രൂരത വീണ്ടും. പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ ജീവനോടെ കൃഷിയിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു.
കുഞ്ഞിനറെ കരച്ചിൽ കേട്ട് പരിശോധിച്ച കർഷകനാണ് കുഞ്ഞിനെ രക്ഷിച്ചത്. കരച്ചിൽ കേട്ടയിടത്ത് മണ്ണില്‍ ഇളക്കം ശ്രദ്ധയില്‍പ്പെട്ട കര്‍ഷകര്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ 108 ല്‍ വിളിച്ച് ആംബുലന്‍സ് എത്തിച്ച് കുഞ്ഞിന് അടിയന്തര പരിചരണം നല്‍കുകയായിരുന്നു. കുട്ടിക്ക് ശ്വസി്കകാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
തുടര്‍ന്ന്, സമീപത്തെ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, കുഞ്ഞിനെ ഉപേക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കൾക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.