കൗമാരക്കാരിയെ ബലാൽസംഗം ചെയ്തു; ഭാര്യ വിഡിയോ പകർത്തി; ദമ്പതികള്‍ അറസ്റ്റിൽ

കൗമാരക്കാരിയെ ബലാൽസംഗം ചെയ്ത് ഭർത്താവ്. ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഭാര്യ. സംഭവത്തിൽ ഉത്തർപ്രദേശിലെ ബദൗൻ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റിൽ. ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുത്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. ഇതിന് പിന്നാലെ ദമ്പതികളെ ബലാൽസംഗം, പോക്സോ, ഐടി വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിപ്രകാരം ജുലൈ 12–ന് തന്റെ ഗ്രാമവാസിയായ ആൾ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. ഇത് അയാളുടെ ഭാര്യ മൊബൈൽ ഫോണിൽ പകർത്തി. 

ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വിഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.എന്നാൽ വിഡിയോ ഇവർ പ്രചരിപ്പിച്ചതോടെ സംഭവം പെൺ‌കുട്ടിയുടെ വീട്ടുകാർ അറിഞ്ഞു. ഇതോടെയാണഅ ഇവർ പൊലീസില്‍ പരാതി നൽകിയത്.