‘ചിലത് ആദ്യം അന്യായമായി തോന്നാം’; അഗ്നിപഥില്‍ പറയാതെ പറഞ്ഞ് മോദി

modi-about
SHARE

അഗ്നിപഥിനെ ചൊല്ലി രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും പ്രതിപക്ഷ വിമർശനങ്ങൾക്കും ഇടയിൽ വിഷയത്തെ പറ്റി നേരിട്ട് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. 'ചില തീരുമാനങ്ങൾ ആദ്യം അന്യായമായി തോന്നാം പക്ഷേ പിന്നീട് രാഷ്ട്ര നിർമ്മാണത്തിന് സഹായിക്കുമെന്ന് മനസിലാക്കണം.  കാലക്രമേണ ഈ തീരുമാനങ്ങൾ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കും, പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ നടന്ന പരിപാടിയിലാണ് അഗ്നിപഥ് പദ്ധതിയെക്കുറിച്ച് പരോഷമായി പ്രധാനമന്ത്രി പറഞ്ഞത്.

അതേസമയം സായുധസേനകളിലേക്കുള്ള ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്നിപഥിൽ കരസേനയും വിജ്ഞാപനം പുറത്തിറക്കി. ജൂലൈ 22 മുതൽ റജിസ്ട്രേഷൻ ആരംഭിക്കും. വേതനവും ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളും വിജ്ഞാപനത്തിൽ വിശദമാക്കിയിട്ടുണ്ട്. അഗ്നിവീറിന് ആദ്യവർഷം മുപ്പതിനായിരം രൂപ ശമ്പളം ലഭിക്കും. പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയവ ലഭിക്കില്ല. നിയമനം നാലുവർഷത്തേക്ക്. പിന്നീട് വിരമിക്കൽ, ഇവരിൽ 25 ശതമാനം പേർക്ക് സ്ഥിര നിയമനം നൽകും. വിരമിക്കുന്നവർക്ക് സേവാനിധി എന്ന പേരിൽ ഒരു തുകയും നൽകും.

MORE IN INDIA
SHOW MORE