രാജ്യസഭയിലെ കക്ഷി നില ? നൂറു കടക്കാന്‍ പാര്‍ട്ടികള്‍; അറിയേണ്ട കാര്യങ്ങള്‍

ബിജെപിക്കും കോണ്‍ഗ്രസിനും ഒരേപോലെ നിര്‍ണായകമാണ് രാജ്യസഭയിലെക്ക് നടക്കുന്ന തിരഞ്ഞെടുപ്പ്. 57 സീറ്റുകളിലേക്കാണ് പുതിയ അംഗങ്ങള്‍ വരിക. 41 സീറ്റുകളിലേക്ക് അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്ക് വോട്ടെടുപ്പ്. വിഡിയോ കാണാം

വോട്ടെടുപ്പ് എങ്ങനെ ?

മുന്‍ഗണന വോട്ടാണ്. ഒന്നാം വോട്ട് രണ്ടാം വോട്ട് മൂന്നാം വോട്ട് എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. നൂറു മൂല്യമുള്ള നിശ്ചിത എണ്ണം ഒന്നാം വോട്ട് ജയിക്കാന്‍ വേണം. ഇത് നിയമസഭയിലെ അംഗങ്ങളുടെ എണ്ണവും മല്‍സരം നടക്കുന്ന സീറ്റുകളുടെ എണ്ണവും അനുസരിച്ച് വ്യത്യാസം വരും.