രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്

15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. 18 സീറ്റുകളിൽ ബി ജെ പി യും 8  സീറ്റുകളിൽ കോൺഗ്രസും വിജയമുറപ്പിച്ചിരിക്കുകയാണ്. വിമത ഭീഷണിയും ആഭ്യന്തര തർക്കവും മൂലം മഹാരാഷ്ട്ര, രാജസ്ഥാൻ , ഹരിയാന സംസ്ഥാനങ്ങളിൽ പോരാട്ടം നിർണായകമാണ്.

നിയമസഭ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കാവുന്ന സീറ്റുകളിൽ കൂടുതൽ ലക്ഷ്യമിട്ടും കോൺഗ്രസിലെ അത്യപ്തി മുതലെടുത്തും ബി ജെ പി നീങ്ങിയതോടെയാണ്  മഹാരാഷ്ട്ര, രാജസ്ഥാനാൻ ,ഹരിയാന, കർണാടക സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നിർണായകമായത്. മഹാരാഷ്ട്രയിൽ ബി ജെപി രണ്ടും ശിവസേന, എൻസിപി, കോൺഗ്രസ് എന്നി പാർട്ടികൾക്ക് ഓരോ സീറ്റിലും വിജയിക്കാം. ആറാം സീറ്റിനായി  ശിവസേനയും ബി ജെ പി യും തമ്മിലാണ് പോരാട്ടം. ഹരിയാനയിൽ ഒരു സീറ്റ് ഉറപ്പിച്ച ബി ജെ പി കോൺഗ്രസിന് സാധ്യതയുള്ള ഒരു സീറ്റ് കൂടി പിടിക്കാനുള്ള ശ്രമത്തിലാണ്. ജയിക്കാൻ വേണ്ട കൃത്യം 31 വോട്ടാണ് കോൺഗ്രസിനുള്ളത്. മഹാരാഷ്ട്രയിലും ഹറിയാനയിലും കോൺഗ്രസിന് വില്ലൻ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള നേതാക്കൾക്ക് സീറ്റ് നൽകിയതിലെ എം എൽ എമാരുടെ അത്യപ്തിയാണ്. രാജസ്ഥാനിൽ രണ്ട് സീറ്റ് കോൺഗ്രസിനുറപ്പാണ്. ഒരു സീറ്റ് ഉറപ്പിച്ച ബി ജെ പി കോൺഗ്രസിന്റെ മൂന്നാമത്തെ സീറ്റ്  പിടിക്കാൻ ശ്രമം ശക്തമാക്കി. 

ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും കോൺഗ്രസ് എം എൽ എമാരെ റിസോട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. യുപി, ബീഹാർ, പഞ്ചാബ്, ഒഡീഷ മധ്യപദേശ് ജാർഖണ്ഡ്, തെലങ്കാന അടക്കം ശേഷിക്കുന്ന 11 സംസ്ഥാനങ്ങളിൽ മത്സരമില്ല.