‘ഞാൻ ഹിന്ദു; വേണമെങ്കിൽ ബീഫ് കഴിക്കും; ചോദിക്കാന്‍ നിങ്ങളാര്?: സിദ്ധരാമയ്യ

‘ഞാൻ ഹിന്ദുവാണ്. ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. വേണമെങ്കിൽ ഇനി ബീഫ് കഴിക്കും. അതെന്റെ അവകാശമാണ്. എന്നോട് കഴിക്കരുതെന്ന് പറയാൻ നിങ്ങളാരാണ്..?’ കർണാടകയിലെ ബീഫ് വിഷയത്തിൽ ആർ.എസ്.എസിന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ മറുപടിയാണിത്. തുമാകുരു ജില്ലയിലെ ഒരു പൊതുവേദിയിൽ വെച്ചാണ് സിദ്ധരാമയ്യ രൂക്ഷ വിമർശനം ഉന്നയിച്ചത്. 

മതങ്ങൾ തമ്മില്‍ വേലികെട്ടുകയാണെന്നും ബിഫ് കഴിക്കുന്നവർ ഒരു വിഭാഗത്തിൽപ്പെട്ടവർ മാത്രമല്ലെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും ബീഫ് കഴിക്കുമെന്നും  ഇക്കാര്യം താൻ കർണാടക നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും എന്നോട് ബീഫ് കഴിക്കരുതെന്ന് പറയാൻ നിങ്ങളാണാണ് എന്നുമാണ് സിദ്ധരാമയ്യ ചോദിക്കുന്നത്. കർണാടകയിൽ ഗോമാംസം വിൽക്കുന്നതിനു് നിയന്ത്രണം കൊണ്ടുവന്നതിൽ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.