ഈ മൺസൂണിൽ മുംബൈ നഗരം മുങ്ങുമോ? വരുന്നത് 22 കൂറ്റൻ വേലിയേറ്റങ്ങൾ; മുന്നറിയിപ്പ്

Mumbai-monsoon
SHARE

ഇത്തവണത്തെ മൺസൂണിൽ മുംബൈ നഗരത്തിലെ കടലോരങ്ങളിൽ 22 വേലിയേറ്റങ്ങൾ ഉണ്ടാകുമെന്നു മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുകയാണ്. ഇതിലൊന്ന് 4.87 മീറ്റർ വരെ ഉയരും. കഴിഞ്ഞ വർഷം 18 വേലിയേറ്റങ്ങളാണുണ്ടായത്. ഇത്തവണ ജൂൺ ആദ്യവാരത്തോടെ വർഷകാലം എത്തുമെന്നാണ് പ്രതീക്ഷ. മുംബൈ നഗരത്തിന് സമുദ്രനിരപ്പിൽ നിന്ന് അധികം ഉയരമില്ലാത്തതിനാൽ വേലിയേറ്റങ്ങൾ എന്നും ഭീഷണിയാണ്. മാത്രമല്ല മഴക്കാലത്ത് മുംബൈ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങാറുമുണ്ട്. ഇതിനിടയിലാണ് നഗരത്തിൽ ഇത്തവണ 22 വേലിയേറ്റങ്ങൾ ഉണ്ടാകുമെന്നു മുന്നറിയിപ്പ് കൂടി വന്നിരിക്കുന്നത്.

നാലര മീറ്ററിൽ കൂടുതലുള്ള വേലിയേറ്റങ്ങൾ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കാൻ കാരണമാകും. ജൂൺ 13–18, ജൂലൈ 13–18, ഓഗസ്റ്റ് 11–15, സെപ്റ്റംബർ 9–13 എന്നീ ദിവസങ്ങളിലാണ് വേലയേറ്റങ്ങൾ ഉണ്ടാകുക. ഏറ്റവും വലിയ വേലിയേറ്റം ജൂൺ 16നും ജൂലൈ 15നും ഉച്ചയ്ക്ക് ഒന്നിനും ഒന്നരയ്ക്കും ഇടയ്ക്കായിരിക്കും. 4.87 മീറ്റർ വരെ ഉയരുന്ന വേലിയേറ്റത്തിനൊപ്പം മഴ കൂടി ശക്തമായാൽ പ്രളയ സാധ്യതയേറെയാണ്. 

വേലയേറ്റങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ ബിഎംസി മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ചർച്ച നടത്തിവരികയാണ്. മുംബൈ സബേർബൻ ജില്ല ദുരന്ത നിവാരണ വിഭാഗം, മുംബൈ സിറ്റി ജില്ല ദുരന്ത നിവാരണ വിഭാഗം, നഗരത്തിലെ 22 വാർഡുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചാണ് ചർച്ചകൾ.

MORE IN INDIA
SHOW MORE