കേരളത്തിൽ വെറും 0.71% ദരിദ്രർ; പട്ടികയിൽ പിന്നിൽ; വൻനേട്ടം; ഒന്നാമത് ബിഹാർ, യുപി..

ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമാണ് രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്. കേരളമാണ് ഈ പട്ടികയിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. 0.71 ശതമാനമാണ് കേരളത്തിന്റെ ദരിദ്രരുടെ ശതമാനം. ബിഹാർ ജനസംഖ്യയുടെ 51.91 ശതമാനവും ദരിദ്രരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജാർഖണ്ഡ് 42.16 ശതമാനം, ഉത്തർപ്രദേശ് 37.79 ശതമാനം എന്നിങ്ങനെയാണ് കണക്ക്. മധ്യപ്രദേശാണ് പട്ടികയിൽ നാലാമത് 36.65 ശതമാനം. മേഘാലയയാണ് അഞ്ചാമത് 32.67 ശതമാനം.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയെ അടിസ്ഥാമാക്കിയാണ് സൂചിക തയാറാക്കുന്നത്. പട്ടികയിൽ ഏറ്റവും താഴെയാണ് കേരളത്തിന്റെ സ്ഥാനം വെറും 0.71 ശതമാനം മാത്രമാണ് കേരളത്തിൽ എന്നത് അഭിമാനനേട്ടമായി. തമിഴ്നാട് 4.89 ശതമാനം, ഗോവ 3.76 ശതമാനം. സിക്കിം 3.82 ശതമാനം, പഞ്ചാബ് 5.59 ശതമാനം എന്നിങ്ങനെയാണ് സൂചികയിൽ താഴെയുള്ള സംസ്ഥാനങ്ങൾ.