തെലങ്കാനയിൽ ജനമിരമ്പി കോൺഗ്രസ് വേദി; രേവന്ത് റെഡ്ഢി മാജിക്കെന്ന് അണികള്‍

congress-talangana
SHARE

തെക്കേ ഇന്ത്യയിൽ കർണാടകയ്ക്കു പിന്നാലെ തെലങ്കാനയിൽ ശക്തമായി വേര് തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാൽ ഇന്നലെ കോൺഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തിൽ നടത്തിയ കൂറ്റൻ റാലി കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. വൻജനക്കൂട്ടം ഇരച്ചെത്തിയ റാലിയുടെ ചിത്രങ്ങൾ കോൺഗ്രസ് നേതാക്കൾ പങ്കിടുന്നു. തീപ്പൊരി നേതാവായ രേവന്ത് റെഡ്ഢിയെ അധ്യക്ഷ സ്ഥാനത്തേക്ക് െകാണ്ടുവന്നതോടെ സംസ്ഥാനത്ത് ഒന്നുമല്ലാതായി പോയെന്ന് കരുതിയ പാർട്ടി തിരിച്ചുവരുന്ന ആവേശത്തിലാണ്.

കെസിആർ തകർത്തെറിഞ്ഞ  കോൺഗ്രസ് രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ തിരിച്ചുവരുമെന്ന് മുൻപ് തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിനെ ശരി വയ്ക്കുന്ന ജനക്കൂട്ടമാണ് ഇപ്പോൾ കാണുന്നത്. നിലവിൽ ദേശീയ പാർട്ടിയായ കോൺഗ്രസ് പ്രാദേശിക പാർട്ടികളായ ടിആർഎസ്, എഐഎംഐഎം എന്നിവയ്ക്കു മുന്നിൽ അപ്രസക്തമാകുന്ന കാഴ്ചയാണ് തെലങ്കാനയിൽ. 

സംസ്ഥാനത്തെ ശക്തരായ റെഡ്ഡി വിഭാഗം ദുർബലരായ കോൺഗ്രസിനെ വിട്ട് ബിജെപിയിലേക്കു ചായുകയാണെന്ന സൂചനകളുണ്ടായിരുന്നു. ടിആർഎസിനോടുള്ള ഭരണവിരുദ്ധവികാരവും അശക്തരായ കോൺഗ്രസിനോടുള്ള താൽപര്യക്കുറവും ബിജെപിക്കുള്ള സാധ്യതയാണ് കൽപ്പിച്ചിരുന്നത്. ഇവിടെ നിന്നാണ് വൻമാറ്റത്തിന് കോൺഗ്രസ് തീരുമാനമെടുത്തത്.

MORE IN INDIA
SHOW MORE
Loading...
Loading...