അടുത്ത പ്രധാനമന്ത്രി: മോദിയുടെ ജനപ്രീതിയിൽ വൻ ഇടിവെന്ന് സര്‍‌‌വേ

modi-rahul-new
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ വൻ ഇടിവെന്ന് സൂചിപ്പിച്ച് ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍’ സർവേ‌. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് 24 ശതമാനം പേരാണ് മോദിയുടെ പേര് പറഞ്ഞത്. കഴി‍ഞ്ഞ വർഷം 66 ശതമാനം പേർ മോദിയുടെ പേര് പറഞ്ഞിടത്ത് നിന്നാണ് 24 ശതമാനത്തിലേക്കുള്ള ഇടിവ്. ഈ വർഷം ജനുവരിയിൽ നടത്തിയ സർവേയിൽ 38 ശതമാനം പേരാണ് മോദിയെ തുണച്ചത്. കോവിഡ് പ്രതിസന്ധി തന്നെയാണ് വില്ലനാകുന്നതെന്ന് സർവേ സൂചിപ്പിക്കുന്നു.

അതേസമയം രാഹുൽ ഗാന്ധി ജനപ്രീതി ഉയർത്തുന്നുവെന്നും സർവേ പറയുന്നു. കഴിഞ്ഞ വർഷം എട്ട് ശതമാനം പേരാണ് രാഹുലിനെ തുണച്ചത്. എന്നാൽ ഇപ്പോൾ അത് 10 ശതമാനമായി ഉയർന്നു. ജനുവരിയിലെ സർവേയിൽ എഴുശതമാനം പേരാണ് രാഹുലിനെ തുണച്ചത്. 

മോദിക്ക് ശേഷം യോഗി രണ്ടാമത് വന്നുവെന്നതും സർവേ വ്യക്തമാക്കുന്നു. യോഗി അടുത്ത പ്രധാനമന്ത്രി ആകണമെന്ന് ആവശ്യപ്പെടുന്നത് 11 ശതമാനം പേരാണ്. കഴിഞ്ഞ വർഷം വെറും മൂന്നു ശതമാനം പേരാണ് യോഗിയുടെ പേര് നിർദേശിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...