ഭർത്താവിനെ വിട്ട് കാമുകനൊപ്പം പോയി; യുവതിയെ നഗ്നയാക്കി, മർദിച്ച് ജനക്കൂട്ടം

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിയെ ക്രൂരമായി മർദിച്ച് നഗ്നയാക്കി നടത്തിച്ച് ജനക്കൂട്ടം. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. 35 കാരിയായ സ്ത്രീക്കാണ് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. സംഭത്തിൽ ആർ പേർ പൊലീസ് പിടിയിലായി. 

യുവതിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി. കാമുകനൊപ്പം പോയി ആറ് മാസത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോളാണ് അക്രമം അരങ്ങേറിയത്. ''അവളെ കഴിയാവുന്നത്ര അടിക്കൂ'' എന്ന് ഒരു സ്ത്രീ പറയുന്നതും വിഡിയോയില്‍ കേൾക്കാം. 

മടങ്ങിയെത്തിയതറിഞ്ഞ ഗ്രാമവാസികള്‍ യുവതിയെ വളയുകയായിരുന്നു. ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് യുവതി.