ജനിച്ച് 14–ാം ദിവസം കുഞ്ഞിന് ബ്ലാക്ക് ഫംഗസ്; കോവിഡില്ല; ശസ്ത്രക്രിയ നടത്തി

ബ്ലാക്ക് ഫംഗസ് പിടിപെട്ട 14 ദിവസം പ്രായമുള്ള നവജാതശിശുവിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിലെ (എസ്എൻഎംസി) ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.

14 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ ഇടതു കവിളിൽ കറുത്ത പാടും പൊള്ളൽ പോലെ കുമിള ഉണ്ടാവുകയും ചെയ്തതോടെയാണ് ശനിയാഴ്ച വൈകിട്ട് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ ഫംഗൽ അണുബാധ നീക്കിയതായി ഇഎൻടി വിഭാഗം മേധാവി ഡോ. അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു.

കുഞ്ഞിന് വൃക്ക, ഹൃദയ രോഗങ്ങളുണ്ടെന്നും തൂക്കം കുറവാണെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ കോവിഡ് ബാധിച്ചിട്ടില്ല. അപകടനില തരണം ചെയ്ത കുഞ്ഞ് നിയോനേറ്റൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്.