'ഇന്ത്യയ്ക്ക് യുഎസ് വാക്സീൻ നൽകും'; ഫോണിൽ വിളിച്ച് കമല; നന്ദി പറഞ്ഞ് മോദി

ഇന്ത്യയ്ക്ക് അതിവേഗത്തിൽ കോവിഡ് വാക്സീൻ നൽകുമെന്ന് അറിയിച്ച് യുഎസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

25 ദശലക്ഷം ഡോസ് വാക്സീൻ ആദ്യഘട്ടത്തിൽ വിതരണം ചെയ്യാനാണ്  അമേരിക്ക ഒരുങ്ങുന്നത്. ഇന്ത്യയ്ക്ക് പുറമേ മെക്സിക്കോ, ഗ്വാട്ടിമാല, എന്നിവിടങ്ങളിലേക്കും യുഎസ് അടിയന്തരമായി വാക്സീൻ എത്തിച്ച് നൽകും. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരെയും കമല ഇക്കാര്യം അറിയിച്ചു.

വാക്സീൻ വാഗ്ദാനം ചെയ്തുള്ള യുഎസിന്റെ സഹായത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. മഹാമാരിക്കാലത്ത് ഇന്ത്യയ്ക്ക് നൽകുന്ന പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദിയെന്ന് മോദി ട്വീറ്റ് ചെയ്തു.