അസമിൽ ആദ്യ ലീഡ് ബിജെപിക്ക്; പ്രതീക്ഷ കൈവിടാത കോൺഗ്രസ്

അസമിൽ ആദ്യ മണിക്കൂറുകളിലെ ഫലം പുറത്ത് വരുമ്പോൾ 51 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 29 സീറ്റുകളിലും എജെപി മൂന്ന് സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ ലീഡ് ചെയ്യുകയാണ്. 

ഭരണം നിലനിർത്താമെന്ന ആത്മ വിശ്വസത്തിലാണ് അസമില്‍ ബിജെപി. അതേസമയം അട്ടിമറി നടക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു.  തിരഞ്ഞെടുപ്പ് ഫലം തൽസമയം കാണാം മനോരമ ന്യൂസിനൊപ്പം https://www.youtube.com/watch?v=jjH6v95z3Nw