ബിജെപി സഖ്യം വിട്ട് ശരത്കുമാർ; പാർട്ടി ഇനി കമൽഹാസനൊപ്പം

തമിഴ്നാട്ടില്‍  നടന്‍ ശരത് കുമാറിന്റെ  സമത്വ മക്കള്‍ പാര്‍ട്ടി  എന്‍. ഡി. എ. വീട്ടു കമല്‍ഹാസിന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്നു.  ഇത്തവണ മല്‍സരിക്കുമെന്നും ശരത് കുമാര്‍  വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ  മൂന്നാം മുന്നണി രൂപീകരണ ശ്രമങ്ങള്‍  കമല്‍ഹാസന്‍ ഊര്‍ജിതപെടുത്തി. സീറ്റ് വിഭജന  ചര്‍ച്ചയ്ക്കു പോലും വിളിക്കാതെ അപമാനിച്ചതോടെയാണു നടന്‍ ശരത് കുമാര്‍ എന്‍. ഡി. എ.  വിട്ടത്. രാവിലെ ചെന്നൈ ആള്‍വാര്‍വേട്ടിലെ മക്കള്‍ നീതി മയ്യം ഓഫീസിലെത്തി കമല്‍ഹാസനെ കണ്ടു ,മുന്നണിമാറ്റം  പ്രഖ്യാപിച്ചു.

 എസ്.ആര്‍.എം ഗ്രൂപ്പ് സ്ഥാപകന്‍ പച്ചമുത്തുവിന്റെ  ഇന്ത്യന്‍ ജനനായക  പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ്  രവി ബാബുവും കമലുമായി കൂടിക്കാഴ്ച നടത്തി. ഡി.എം.കെ സഖ്യത്തിലുള്ള  പാര്‍ട്ടിയും കമലിനൊപ്പം ചേരുമെന്നാണു സൂചന. കൂടാതെ മുന്‍ അണ്ണാ ഡി.എം.കെ നേതാവും എം.എല്‍.എയുമായിരുന്ന  പഴ കറുപ്പയ്യയും എം. എന്‍.  എമ്മില്‍ ചേര്‍ന്നു. കൂടുതല്‍ പേരുമായി കമല്‍  ചര്‍ച്ച തുടരുകയാണ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സന്നദ്ധ സംഘടന സട്ട പഞ്ചായത്തും കമലിനു പിന്തുണ പ്രഖ്യാപിച്ചു. നടന്‍ രജനികാന്തിന്റെ പിന്തുണ ഉറപ്പിക്കാനും  നീക്കങ്ങള്‍ സജീവമാണ്