‘രാഹുല്‍ കേരളത്തിൽ വടക്കേ ഇന്ത്യയെ അപമാനിച്ചു,’; വിമർശിച്ച് ബിജെപി നേതാക്കൾ

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽഗാന്ധി എംപി വടക്കേ ഇന്ത്യയെ അപമാനിച്ചെന്ന് ബിജെപി നേതാക്കളുടെ ആരോപണം. വിഭജിച്ചു ഭരിക്കുക എന്ന നയമാണ് രാഹുൽ നടത്തിയതെന്ന് മുതിർന്ന നേതാക്കളായ ജെ പി നഡ്ഡയും എസ് ജയശങ്കറുമുൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചു. ഇന്നെല തിരുവനന്തപുരത്ത് നടന്ന റാലിക്കിടെ രാഹുൽ പറഞ്ഞ വാക്കുകളാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. ‘ആദ്യ 15 വര്‍ഷം വടക്കേ ഇന്ത്യയിൽ ഞാൻ എംപിയായിരുന്നു. പല തരത്തിലുള്ള രാഷ്ട്രീയം കണ്ടു, അനുഭവിച്ചു. എന്നാൽ കേരളത്തിലെ ജനത തികച്ചും വ്യത്യസ്തരാണ്. വിഷയാധിഷ്ടിതമായ നിലപാടുകള്‍, കാര്യങ്ങളെ കൂടൂതൽ അഗാധമായി മനസ്സിലാക്കാനുള്ള ആഗ്രഹം ഇതെല്ലാം തീർത്തും ഉൻമേഷം തരുന്നവയാണ് . കുട്ടികളോട് പറഞ്ഞതും ഇതു തന്നെയാണ് , കേരളവും വയനാടും ഞാൻ ആസ്വദിക്കുകയാണ്, നിങ്ങളുടെത് ബുദ്ധിയും ചിന്താശക്തിയും നിറഞ്ഞ രാഷ്ട്രീയമാണ്’  രാഹുലിന്റെ ഈ വാക്കുകളാണ് വിമർശനത്തിനിടയാക്കിയത്. 

ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും 3 തവണ എംപിയായ രാഹുൽഗാന്ധി അവിടുത്തെ ജനതയോട് ബഹുമാനക്കുറവ് കാണിച്ചു എന്നതാണ് ബിജെപി ഉയർത്തുന്ന വിമർശനം.