ബജറ്റിനുശേഷം ഓഹരി വിപണിയിൽ മുന്നേറ്റം; സ്വർണവിലയിൽ ഇടിവ്

ബജറ്റിനുശേഷം ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. സെൻസെക്സ് അമ്പതിനായിരം പോയിന്റിന് മുകളിൽ തിരികെയെത്തി. അതേസമയം, സ്വർണവിലയിൽ ഇടിവ് തുടരുകയാണ്.

 കേന്ദ്ര ബജറ്റിൽ വിപണികൾക്ക് പ്രതികൂലമായ ഒരു പ്രഖ്യാപനങ്ങളും ഇല്ല എന്നുള്ളതാണ് നിലവിലെ മുന്നേറ്റത്തിന് പ്രധാനകാരണം.  നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീകുതി നിർദ്ദേശങ്ങളും സെസും ഉണ്ടാകും എന്നുള്ള ആശങ്ക നേരത്തെ വിപണികളിൽ ഉണ്ടായിരുന്നു. എന്നാൽ ബജറ്റിൽ അത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലാതിരുന്നത് വിപണികൾക്ക് അനുകൂലമായി. ബജറ്റിന് ശേഷം ഇന്നലെ മാത്രം സെൻസെക്സ് 2000 പോയിന്റ ഉയർന്നു. ഇന്നും നേട്ടം തുടർന്നതോടെ അൻപതിനായിരം പോയിന്റ് മുകളിൽ തിരികെയെത്താൻ വിപണികൾക്ക് സാധിച്ചു.  പ്രതീക്ഷിച്ചതു പോലെയുള്ള കടമെടുപ്പ് സർക്കാരിന് നടത്തേണ്ടി വരില്ല എന്നാണ് വിപണികളുടെ വിലയിരുത്തൽ. 11 ശതമാനത്തിനു മുകളിൽ ജിഡിപി വളരുമെന്നും വിപണി പ്രതീക്ഷിക്കുന്നു

അതേസമയം സ്വർണ്ണത്തിന്റെ ഇറക്കുമതിത്തീരുവ കുറച്ചതോടെ ഉണ്ടായ വിലയിടിവ് തുടരുകയാണ്. രണ്ടുദിവസം കൊണ്ട് പവന് 680 രൂപയാണ് കുറഞ്ഞത്. ഇന്ന് മാത്രം പവന് 280 രൂപ താഴ്ന്ന് 36,120 രൂപയായി