ഇന്ത്യയുടെ വാക്സീന് ബിൽ ഗേറ്റ്സിന്റെ പ്രശംസ; ആരോഗ്യസേതുവിനും കയ്യടി

ലോകാരോഗ്യ സംഘടനക്കു പിന്നാലെ, ഇന്ത്യയുടെ കോവിഡ് വാക്സീൻ ദൗത്യത്തെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്. ലോകം കോവിഡിനെ തുരത്താന്‍ ശ്രമിക്കുമ്പോൾ വാക്സീന്‍ ഉത്പാദനത്തിലെ ഇന്ത്യയുടെ കഴിവ് പ്രശംസനീയമാണെന്നും ശാസ്ത്ര പരീക്ഷണങ്ങളിലെ രാജ്യത്തിന്റെ മികവ് ആദരണീയമാണെന്നും അദ്ദേഹം പറഞ്ഞു.  

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെയും ആരോഗ്യസേതു ആപ്പിനെയും പ്രശംസിച്ച് മോദിക്ക് അദ്ദേഹം കത്തെഴുതിയതായും ബിൽ ഗേറ്റ്സിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. രാജ്യത്തിനു മാത്രമാല്ല, ലോകത്താകമാനം വിതരണം ചെയ്യാനാകുന്ന വാക്സീൻ ഇന്ത്യക്ക് ഉത്പാദിപ്പിക്കാനാകുമെന്ന് ബിൽ ഗേറ്റ്സ് മുൻപ് പറഞ്ഞിരുന്നു. 

ഞായറാഴ്ചയാണ് ഡ്രഗ്സ് കണ്‍ട്രോളർ ആൻഡ് ജനറൽ ഓഫ് ഇന്ത്യ ഭാരത് ബയോടെത് വികസിപ്പിച്ച കോവാക്സിനും ഓക്സ്ഫർഡ് വാക്സിനും ഇന്ത്യയിൽ അനുമതി നൽകിയത്.