പിറന്നാള്‍ ദിനത്തില്‍ സോണിയക്കെതിരെ ട്വിറ്ററില്‍ അധിക്ഷേപം; വന്‍ പ്രതിഷേധം

പിറന്നാൾ ദിനത്തിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ട്വിറ്ററില്‍ വ്യാജപ്രചരണങ്ങളും അധിക്ഷേപവും. പിറന്നാൾ ദിനത്തിലെ ഹാഷ്ടാഗുകൾ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ബാർഡാൻസർ ഡേ എന്ന ഹാഷ്ടാഗിനൊപ്പമാണ് രാഷ്ട്രീയ എതിരാളികളുടെ അധിക്ഷേപം. കൃത്യമല്ലാത്ത വിവരങ്ങളാണ് സോണിയ ഗാന്ധിയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഭർത്താവ് രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നത് വരെ ബാർ ഡാൻസറായിരുന്നു സോണിയ ഗാന്ധിയെന്നാണ് പ്രചാരണം.

ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആക്കാന്‍ ആഹ്വാനം ചെയ്യുന്ന വര്‍ഗീയ രാഷ്ട്രീയക്കാരുടെ ട്വീറ്റുകളും കാണാം. സോണിയക്കെതിരായത് തെറ്റായ വിവരങ്ങളാണെന്ന് ഫാക്ട് ചെക് വിവരങ്ങള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. 2004ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തായിരുന്നു ഇത്തരം വ്യാജവിവരങ്ങള്‍ ഇന്റർനെറ്റിലെത്താൻ തുടങ്ങിയത്.

സോണിയ ഗാന്ധിയുമായി ബന്ധപ്പെടുത്തി മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. പ്രചാരണങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്.