ദലിത് വീട്ടിലിരുന്ന് ബ്രഹ്മണൻ ഉണ്ടാക്കിയ ഭക്ഷണം; ഷോ: അമിത് ഷായ്ക്കെതിരെ മമത

തമിഴ്നാടും ബംഗാളും ലക്ഷ്യമിട്ട് സജീവ നീക്കങ്ങളാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നടത്തുന്നത്. ബംഗാളിലെത്തിയ അമിത് ഷാ ആദിവാസി കുടുംബങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ചിത്രം ചർച്ചയായതോടെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജി.

ഇത് വെറും ഷോ ഓഫാണെന്നും കൊണ്ടുവന്ന ഭക്ഷണം ദലിത് കുടുംബത്തിൽ ഇരുന്ന് കഴിക്കുകയാണ് ചെയ്തതെന്നും ഭക്ഷണം തയാറാക്കി നൽകിയത് ബ്രാഹ്മണനാണെന്നും മമത ആരോപിക്കുന്നു. ദലിത് കുടുംബം കാബേജും മല്ലിയിലയും അരിയുന്ന വിഡിയോ പുറത്തു വന്നിരുന്നു. പക്ഷേ അതൊന്നും അമിത് ഷായുടെ പ്ലേറ്റിൽ കണ്ടില്ല. അദ്ദേഹം കഴിച്ചത് ബസ്മതി ചോറും പോസ്താ ബോറയുമാണെന്നും മമത പറയുന്നു. ആദിവാസി നേതാവ് ബിര്‍സേ മുണ്ടേയാണെന്ന് കരുതി അമിത് ഷാ മാലയണിയിച്ചത് ഒരു വേട്ടക്കാരന്റെ പ്രതിമയ്ക്കാണെന്നും മമത ബാനര്‍ജി പരിഹസിച്ചു.

ദിവസങ്ങൾക്ക് മുൻപ് അമിത് ഷാ നടത്തിയ സന്ദർശനം മമതയ്ക്കുള്ള രാഷ്ട്രീയ മറുപടി കൂടിയായിരുന്നു. ബംഗാൾ പിടിക്കുക എന്ന ബിജെപി ലക്ഷ്യത്തെ തകർക്കാനുള്ള നീക്കത്തിലാണ് മമതയും. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ ദേശീയ നേതാക്കളെ ഇറക്കി ബംഗാൾ പിടിക്കാനുള്ള കളം ഒരുക്കുകയാണ് ബിജെപി.  

.