‘റേഡിയേഷൻ തടയും ചാണക ചിപ്പ്; ‘ഗോസ്തുഭ കവച്’ മൊബൈലിൽ സൂക്ഷിക്കൂ’: പ്രഖ്യാപനം

ചാണകം കൊണ്ട് നിർമിച്ച ചിപ്പ് റേഡിയേഷൻ തടയും എന്ന അവകാശവാദവുമായി രാഷ്ട്രീയ കാമധേനു അയോഗ്. പശുവിന്റെ ചാണകം റേഡിഷേയൻ തടയും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ‘ഈ ചിപ്പ് നിങ്ങളുടെ മൊബൈലില്‍ സൂക്ഷിക്കാം.  ഇത് നിങ്ങളുടെ മൊബൈലിന്‍റെ റേഡിയേഷന്‍ കുറയ്ക്കും. രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇതുപയോഗിക്കുന്നത് നല്ലതാണ്. ഗോസ്തുഭ കവച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രാജ്കോട്ട് ആസ്ഥാനമാക്കിയുള്ള ശ്രീജി ഗോശാലയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്’ രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയ പറയുന്നു.

കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്‍റെ കീഴില്‍ വരുന്ന ഏജന്‍സിയാണ്  രാഷ്ട്രീയ കാമധേനു അയോഗ്. 2019 ഫെബ്രുവരി ആറിനാണ് ഇത് സ്ഥാപിതമായത്. വിഡിയോ കാണാം.