ഉറങ്ങുന്നതിനിടെ പാന്റിനുള്ളിൽ പാമ്പ്; അനങ്ങാതെ കിടന്നത് മണിക്കൂറുകൾ; രക്ഷ

ഉറങ്ങുന്നതിനിടെ പാന്റിനുളളിലേക്ക് വിഷ പാമ്പ് നുഴഞ്ഞുകയറിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ ജീവൻ കയ്യിൽ പിടിച്ച് യുവാവ് .രാത്രി ഉറങ്ങുന്നതിനിടെ മൂര്‍ഖന്‍ പാമ്പാണ് പാന്റിനുളളിലേക്ക് നുഴഞ്ഞുകയറിയത്. തുടര്‍ന്ന് മണിക്കൂറുകളോളമാണ് യുവാവ് അനങ്ങാതെ കിടന്നത്. തുടര്‍ന്ന് രാവിലെ പാമ്പ് വിദഗ്ധന്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. രാത്രിയില്‍ ഉറങ്ങുന്നതിനിടെ യുവാവിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇട്ടിരുന്ന ജീന്‍സ് പാന്റിനുളളില്‍ എന്തൊ ഇഴയുന്നതായി സംശയം തോന്നി. അങ്ങനെ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. പാമ്പ് വിദഗ്ധന്‍ രാവിലെ മാത്രമേ സ്ഥലത്ത് എത്തുകയുളളൂ എന്ന് അറിഞ്ഞ യുവാവ് പേടിച്ച് വിറച്ച് ഏഴുമണിക്കൂര്‍ നേരമാണ് അനങ്ങാനെ കിടന്നത്. 

തുടര്‍ന്ന് രാവിലെ സ്ഥലത്തെത്തിയ പാമ്പ് വിദഗ്ധന്‍ വിദഗ്ധമായി പാമ്പിനെ പുറത്ത് എടുക്കുകയായിരുന്നു. യുവാവിന് കടിയേല്‍ക്കാതെയിരിക്കാന്‍ പാന്റ് ശ്രദ്ധാപൂര്‍വ്വം കീറിയാണ് പാമ്പിനെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്