ലോക്ഡൗണില്‍ തടഞ്ഞു; പൊലീസിനെ ഇടിച്ചു തെറിപ്പിച്ച് കാര്‍; ക്രൂരത: വിഡിയോ

accident
SHARE

ലോക്ക്ഡൗണിനെ ലാഘവത്തോടെ കാണുന്നവർ അന്യസംസ്ഥാനങ്ങളിൽ ഏറെയാണ്. ഓരോ ദിവസവും കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങളും അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകളുടേയും എണ്ണം ഏറുകയാണ്. ഇപ്പോഴിതാ വാഹനം കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ച പൊലീസിനെ ഇടിച്ചുതെറിപ്പിച്ച വിഡിയോ തമിഴ്നാട്ടിൽ നിന്ന് പുറത്ത് വന്നിരിക്കുകയാണ്. 

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് പുറത്തുവന്ന വിഡിയോയിൽ പൊലീസിനെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. പൊലീസ് ജീപ്പ് കുറുകെയിട്ട് അംബാസിഡർ കാർ തടയാൻ ശ്രമിച്ചെങ്കിലും കൈകാണിച്ച പൊലീസുകാരനേയും ജീപ്പിനേയും ഇടിച്ചു തെറിപ്പിച്ച് കാർ പോകുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൊലീസുകാരന് പരിക്കേൽക്കുകയും ജീപ്പിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അംബാസിഡർ കാറിലെത്തിയവർ മനഃപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നു എന്ന് വിഡിയോ കണ്ടാൽ മനസിലാകും. പിന്നീട് എന്നു സംഭവിച്ചുവെന്ന് വ്യക്തമല്ല.

MORE IN INDIA
SHOW MORE
Loading...
Loading...