‘മോദി പറഞ്ഞു: പുറത്തിറങ്ങരുത്, അച്ഛൻ പോകണ്ട’; കുട്ടിയുടെ കരുതൽ; വിഡിയോ

കോവിഡിനെ പ്രതിരോധിക്കൻ രാജ്യം ലോക്കഡൗണിൽ ആയിട്ട് ഒരാഴ്ച്ച പിന്നിട്ടു. ലോക്ക്ഡൗൺ കാലത്തു വീട്ടിലിരിക്കാതെ പുറത്തു പോയാൽ എങ്ങനെ തടയണമെന്ന് വിശദീകരിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പങ്കുവച്ച വീഡിയോ ട്വിറ്ററിൽ വൈറലാണ്. ജോലിക് പുറത്തേക്കിറങ്ങാൻ പോകുന്ന  അച്ഛനെ തടയുന്ന കുഞ്ഞിനെയാണ് വിഡിയോയിൽ കാണുന്നത്.

പ്രധാനമന്ത്രി വീടിനു പുറത്ത് ഇറങ്ങരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതും പറഞ്ഞ് വാതിലടക്കുകയാണ് കുട്ടി. ഈ കുട്ടിയേക്കാൾ ലോക്ക്ഡൗൺ എന്തിനെന്നു മനസിലാക്കിയ ആരും ഉണ്ടാവില്ലെന്ന തലക്കെട്ടോടെയാണ് പേമ ഖണ്ഡു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.