‘എനിക്ക് വീട്ടിൽ പോകണം’; കരഞ്ഞ് കൗമാരക്കാരൻ; ലോക്ഡൗണ്‍ കാഴ്ച: വിഡിയോ

Image Courtesy : Twitter

കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ അടച്ചിടാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം അടക്കം പല സംസ്ഥാനങ്ങളും ലോക്ക് ഡൗൺ ആരംഭിച്ചു കഴിഞ്ഞു ഇന്നലെ. റോഡിലിറങ്ങുന്നവര്‍ക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാൽ ചില വേദനിക്കുന്ന കാഴ്ചകളും ഇതിനിടിയിൽ കാണാം. അത്തരമൊരു കാഴ്ചയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഡൽഹിയിൽ ഇന്ന് കാണാനായത്. 

ഡൽഹിയിലെ അന്തർ സംസ്ഥാന ബസ് ടെർമിനലില്‍ ബിഹാറിലേക്ക് പോകാൻ എത്തിയ കൗമാരക്കാരനായ ആൺകുട്ടിയാണ് കണ്ണ് നനയിക്കുന്നത്. ബസുകളോ മറ്റ് പൊതുവാഹനങ്ങളോ ഇവിടെ പ്രവർത്തിക്കുന്നില്ല. 'എനിക്ക് വീട്ടിൽ പോകണം' എന്ന് പറഞ്ഞ് കരയുകയാണ് കുട്ടി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. ബസ് സ്റ്റാന്റ് വിജനമാണ്. 

'പൊലീസുകാര്‍ എന്നെ പിന്തുടരുകയാണ്. ഞാൻ എവിടെ പോകും.' വിശന്നു തളർന്ന കുട്ടി ചോദിക്കുന്നു.  കൗമാരക്കാരനായ കുട്ടി നിർമാണ കമ്പനിയിലെ തൊഴിലാളിയാണ്. സമാനമായ നിരവധി ദിവസവേതനക്കാരാണ് ദുരിതത്തിലായിരിക്കുന്നത് ഇപ്പോൾ. കൗമാരക്കാരന്റെ വിഡിയോ പുറത്തു വന്നിരുന്നു.

ഡൽഹിയിൽ വീടുമില്ല, ഇപ്പോൾ ജോലിയുമില്ല. നാട്ടിലേക്ക് പോകാനും കഴിയുന്നില്ല പലരുടെയും എന്നതാണ് അവസ്ഥ. എന്തായാലും ഈ കുട്ടിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവ് ഇയാൾക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു.