അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; അയൽവാസി അറസ്റ്റിൽ

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. അസമിലെ ദരിയാബസ്തിയിലാണ് സംഭവം. 

ഇക്കഴിഞ്ഞ 26 ന് പെൺകുഞ്ഞിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. 

28 കാരനായ പ്രതി കുട്ടിയെ സ്നേഹം നടിച്ച് കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ പോക്സോ  ചുമത്തിയിട്ടുണ്ട്.