ആപ്പൊന്ന് തുറന്നാൽ അടുക്കളയിൽ ചൂടോടെ ഭക്ഷണം തയ്യാർ; എത്തി യന്തിരൻ ഷെഫ്

robochef
SHARE

ചൂടും പുകയുമൊക്കെ സഹിച്ച്  അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതൊക്കെ ഇനി മറക്കാം. വേണ്ട റസിപ്പികള്‍ മൊബൈല്‍ ഫോണില്‍ തിരഞ്ഞെടുത്തു നല്‍കിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി തരുന്ന യന്തിരന്‍മാര്‍ രംഗത്തെത്തി. ചെന്നൈയിലെ ഒരു കമ്പനിയാണ്  റോബോട്ട് ഷെഫുകളെ ആദ്യമായിട്ടു വിജയകരമായി വികസിപ്പിച്ചത്.

രജനീകാന്തിന്റെ ഈ യന്തിരനെ പോലെ  ആഗ്രഹിക്കുന്നത്  തീന്‍മേശയിലെത്തിക്കുന്ന ഒരു റോബോട്ട് വീട്ടിലുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പ്രത്യേകിച്ചും   ഓഫിസിലെയും വീട്ടിലെയും ജോലികള്‍ തീര്‍ക്കാന്‍ സമയത്തെ ഓടിതോല്‍പ്പിക്കുന്ന ജോലിക്കാരായ വീട്ടമ്മമാര്‍ . ഇവര്‍ക്കെല്ലാം സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണിലെ ആപ്പൊന്നു തുറന്നാല്‍ വീടെത്തുമ്പോഴേക്കും  അത്താഴത്തിനുള്ള വിഭവങ്ങള്‍ ചൂടാടോ തയാറാക്കി നല്‍കുന്ന യന്തിരന്‍ എത്തികഴിഞ്ഞു. ചെന്നൈയിലെ ഒരു കമ്പനിയാണ്  പൂര്‍ണമായിട്ടും ഓട്ടോമാറ്റിക് ആയിട്ടുള്ള ലോകത്തിലെ ആദ്യ റോബോട്ടിക് കിച്ചനു പിന്നില്‍ 

അറുന്നൂറിലധികം  വിഭവങ്ങളുണ്ടാക്കാന്‍  യന്തിരനാകും.  ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങള്‍ റോബോട്ടിലെ  വിവിധ  ടാങ്കുകളില്‍ നിറച്ചാല്‍  വിളമ്പാന്‍  പാത്രവുമായി ചെന്നാല്‍ മതിയാകുന്ന തരത്തിലാണ് രൂപകല്‍പന. 13 പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്ന ചെറു റോബോട്ട് മുതല്‍ ഒരേ സമയം ആയിരം  പേര്‍ക്ക് വെച്ചു വിളമ്പുന്ന വമ്പന്‍ വരെയുണ്ട് കൂട്ടത്തില്‍ . 

ചെറു റോബോട്ടിനു 6 ലക്ഷം രൂപ മുടക്കണം. ആയിരം പേര്‍ക്കുള്ള വമ്പന്‍ റോബോട്ടിന്  46 ലക്ഷം രൂപയോളമാണ് വില.

MORE IN INDIA
SHOW MORE
Loading...
Loading...