ബ്രേക്കിലേക്ക് കാൽ എത്തില്ല; 8 വയസുകാരന്റെ വിവാദ ഡ്രൈവിങ്ങ്; 30,000 പിഴ: വിഡിയോ

എട്ടു വയസുകാരന്റെ ‍ഡ്രൈവിങ്ങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബ്രേക്ക് അമർത്താൻ പോലും കാൽ എത്താത്ത കുട്ടിയുടെ ‍ഡ്രൈവിങ്ങ് വലിയ വിമർശനമാണ് വിളിച്ചുവരുത്തുന്നത്. സംഭവം വിവാദമായതിനു പിന്നാലെ കുട്ടി വണ്ടിയോടിച്ചതിനുള്ള 25000 രൂപയും കുട്ടിയെ ബൈക്ക് ഓടിക്കാൻ അനുവദിച്ചതിന്റെ 5000 രൂപയും അടക്കം 30000 രൂപയാണ് പിഴ പൊലീസ് മാതാപിതാക്കൾക്ക് പിഴ വിധിച്ചത്. ഷാനു എന്നാണ് കുട്ടിയുടെ പേര്. 

പുതിയ മോട്ടർവാഹന നിയമം പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കോ വാഹന ഉടമയ്ക്കോ എതിരെയായിരിക്കും കേസെടുക്കുക. 25000 രൂപ വരെ പിഴയും മൂന്നു വർഷം വരെ ജയിൽ വാസവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമാണ് കുട്ടികളുടെ ഡ്രൈവിങ്.