പുതുക്കിയ ട്രാഫിക് പിഴ; രാജ്യത്തെ ഏറ്റവും വലിയ പിഴ ട്രക്ക് ഡ്രൈവർക്ക്

പുതുക്കിയ മോട്ടർ വാഹന നിയമപ്രകാരം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പിഴ അടച്ച് ട്രക്ക് ഡ്രൈവർ. ഒഡീഷയിലെ സമ്പല്‍പൂര്‍ ജില്ലയിലാണ് ട്രക്ക് ഡ്രൈവര്‍ അശോക് ജാദവിന് 86,500 രൂപ പിഴ ലഭിച്ചത്. പുതുക്കിയ പിഴ അനുസരിച്ച് ഒട്ടേറെ നിയമലംഘനങ്ങൾ ചേർന്നാണ് ഇത്ര വലിയ തുക അടയ്ക്കേണ്ടി വന്നത്. അനധികൃതമായി മറ്റൊരു വ്യക്തിയെ വാഹനമോടിക്കാന്‍ അനുവദിച്ചു (5000 രൂപ), ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍(5000), 18 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റല്‍ (56,000),  അമിത ഭാരമുള്ള ലോഡ് കയറ്റല്‍ (20,000) , ജനറല്‍ ഒഫന്‍സ് (500) എന്നീ നിമയലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് 86,500 പിഴ അടിച്ചു നൽകിയത്.

ട്രക്കിൽ ജെസിബി കയറ്റി ഛത്തീസ്ഗഡിലേക്ക് പോകുമ്പോഴാണ് അധികൃതർ പിടിച്ചത 86,500 രൂപ പിഴ അടയ്ക്കണമെങ്കിലും അധികൃതരുമായി സംസാരിച്ചശേഷം തുക 70,000 ആക്കി കുറച്ചു.