ചന്ദ്രയാന്‍-2 കൗണ്ട്ഡൗണ്‍ ഇന്നാരംഭിക്കും; 20 മണിക്കൂർ കാത്തിരിപ്പ്

ചന്ദ്രയാന്‍ രണ്ടിന്റെ  വിക്ഷേപണത്തിന്റെ ഭാഗമായുള്ള കൗണ്ട്ഡൗണ്‍ ഇന്നാരംഭിക്കും. വൈകീട്ട് 6.43 നാണ് ഇരുപതു മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണിന് തുടക്കമാവുക. നാളെ ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം. 

ശ്രീഹരിക്കോട്ടയും ഐ.എസ്.ആര്‍.ഒയും അതീവ ജാഗ്രതയിലാണ്. ഒരിക്കല്‍ 53.24 സെക്കന്റും ബാക്കി നില്‍ക്കെ വിക്ഷേപണം ഉപേക്ഷിക്കേണ്ടിവന്നതിനാല്‍  ഓരോ ചുവടും അതീവ ശ്രദ്ധയോടെയാണ്. ഇസ്റോ ചെയര്‍മാന്‍ കെ.ശിവന്റെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങള്‍. കൗണ്ട് ഡൗണിന് മുന്നോടിയായുള്ള അവസാനഘട്ട  പരിശോധനകളും നടത്തി. ക്രയോജനിക് എന്‍ജിനിലെ  ഹിലീയം ചോര്‍്ച്ച വിക്ഷേപണത്തറയില്‍ നിന്നു തന്നെ പരിഹരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. ഇന്നു 6.43 ന് ഇരുപത് മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നതോടെ വിക്ഷേപണത്തിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങും.  റോക്കറ്റില്‍ ദ്രവഇന്ധനം നിറയ്ക്കുന്നതടക്കമുള്ള ജോലികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

എട്ടുദിവസം വൈകിയെങ്കിലും മുന്‍നിശ്ചയപ്രകാരം പേടകം സെപ്റ്റംബര്‍ ആറിന് ചന്ദ്രിനിലിറങ്ങും. .22 ദിവസത്തിനുള്ളില്‍ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തും. പിന്നീട് ചന്ദ്രോപരിതലത്തിലിറങ്ങേണ്ട 28 ദിവസത്തെ സമയക്രം  വെട്ടികുറച്ചാണ് മുന്‍ നിശ്ചപ്രകാരം സോഫ്റ്റ്  ലാന്റ്ങ് നടത്തുക.വിക്ഷേപണം വിജയകരമായാല്‍ ചന്ദ്രന്റെ ഇരുണ്ട ഭാഗമായ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.