കറങ്ങുന്നതിനിടെ യന്ത്ര ഊഞ്ഞാല്‍ നിയന്ത്രണം വിട്ട് താഴേക്ക്; ഞെട്ടിച്ച് ദൃശ്യങ്ങള്‍

അഹമ്മദാബാദിൽ അമ്യൂസ്മെന്റ് പാർക്കിൽ ഉൗഞ്ഞാൽ തകർന്നു വീണുണ്ടായ അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകട സമയത്ത് 30 പേരാണ് യന്ത്ര ഊഞ്ഞാലിന് മുകളില്‍ ഉണ്ടായിരുന്നത്. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ ഊഞ്ഞാല്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. 

കാഴ്ചക്കാര്‍ പകര്‍ത്തിയ മൊബൈല്‍ കാമറാദൃശ്യങ്ങളാണ് പുറത്തുവന്നത്. പാർക്കിൽ ആളുകൾ നിറഞ്ഞിരിക്കുമ്പോഴാണ് അപകടമുണ്ടായത്