കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ഒഴുകിപ്പോകുന്ന കാര്‍; അമ്പരപ്പിച്ച് വിഡിയോ

ഛത്തീസ്ഗഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ ഒരു കാർ ഒലിച്ചുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കാനയിൽ നിന്നും ഒഴുകിവരുന്ന വെള്ളപ്പാച്ചിലിലാണ് കാർ ഒഴുകിപ്പോകുന്നത്. കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവറെയും മകനെയും നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. കാർ ഒഴുകിപ്പോകുന്നതിന്റെ വിഡിയോ അമ്പരപ്പിക്കുന്നതാണെന്നാണ് പ്രതികരണം.

തലസ്ഥാനമായ റായ്പൂറിന് 330 കി.മീ അകലെയുള്ള അംബികാപൂറിലാണ് വെള്ളപ്പൊക്കം രൂക്ഷം. അടുത്ത അഞ്ച് ദിവസത്തേക്ക് ഛത്തീസ്ഗഡിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്.