ഗൗതം ഗംഭീര്‍വേട്ടയാടുന്നു; വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പി എഎപി സ്ഥാനാര്‍ഥി

ഈസ്റ്റ് ഡല്‍ഹയിലെ ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ വ്യക്തിപരമായി വേട്ടായാടുന്നു എന്നാരോപിച്ച് ആം ആദ്മി സ്ഥാനാര്‍ഥി അതീഷി. തന്നെയും കുടുംബത്തെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന പറഞ്ഞ അതീഷി വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പി. ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്നും അല്ലാത്തപക്ഷം അതീഷി രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ഗംഭീര്‍ തിരിച്ചടിച്ചു.

ഈസ്റ്റ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം വ്യക്തിപരമായ ഏറ്റുമുട്ടലാകുന്നത് ഇതാദ്യമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൂടിയായ ഗംഭീറിന് ഇരട്ട തിരച്ചറിയല്‍ കാര്‍ഡുണ്ടെന്ന ആം ആദ്മി ആരോപണമാണ് ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിതുറന്നത്. പലമതവിഭാഗത്തില്‍ നിന്നുള്ളവര്‍ ചേര്‍ന്ന മിശ്രകുടുംബമാണ് തന്റേതെന്ന് ഗംഭീര്‍ നേരിട്ട് പ്രചരിപ്പിക്കുന്നതായി അതീഷി ആരോപിച്ചു.

ബിജെപി വിതരണം ചെയ്തു എന്നാരോപിക്കുന്ന ലഘുലേഖ ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ അതീഷി വൈകാരികമായാണ് പ്രതികരിച്ചത്.

എന്നാല്‍, അരവിന്ദ് കേജ്‍‍രിവാളിന്റെ കുബുദ്ധിയാണ് ആരോപണത്തിന് പിന്നിലെന്ന് കുറ്റപ്പെടുത്തിയ ഗംഭീര്‍ തന്നെ അപമാനിച്ചവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.