ലങ്കൻ സ്ഫോടനം; കേരളത്തിൽ നിന്നാർക്കും നേരിട്ട് ബന്ധമില്ലെന്ന് എൻഐഎ

srilanka-blast-nia-29
SHARE

കേരളത്തില്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുള്ളവര്‍ക്ക് ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട്  നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ.  സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ തീവ്രവാദ സന്ദേശങ്ങള്‍ ഇവരില്‍ ചിലര്‍  പ്രചരിപ്പിച്ചതായി എന്‍ഐഎയ്ക്ക് തെളിവുകള്‍ ലഭിച്ചു. കൊച്ചിയുടെ തീരപ്രദേശങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ കൈമാറണമെന്നറിയിച്ച് പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചു. 

ശ്രീലങ്കന്‍ സ്ഫോടനത്തില്‍ കേരളത്തില്‍ നിന്നാര്‍ക്കെങ്കിലും നേരിട്ട് ബന്ധണ്ടെന്ന് സ്ഥാപിക്കാന്‍ പര്യാപ്തമായ ഒരു തെളിവും ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ചില്ല .  അന്വേഷണവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് .  കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്,  കളിയങ്ങോട് സ്വദേശി അഹമ്മദ് അറാഫത്ത് എന്നിവരെയും എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സഹ്രാന്‍ ഹാഷിമിന്റെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഇവരില്‍ ചിലര്‍ പ്രചരിപ്പിച്ചതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട് . 

സിറിയയിലേക്ക് ആളുകളെ കടത്തിയതില്‍ ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും ഈ ഘട്ടത്തില്‍ പരിശോധിക്കുന്നുണ്ട്. സഹ്രാൻ ഹാഷിം എപ്പോഴെങ്കിലും കേരളത്തിൽ എത്തിയിരുന്നോയെന്നും NIA അന്വേഷിക്കുന്നുണ്ട്.  ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ പെന്‍ഡ്രൈവ് , മെമ്മറി കാര്‍ഡുകള്‍ എന്നിവയടക്കം ഒട്ടേറെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ഐഎസ് റിക്രൂട്ട്്െമന്റ് കേസുമായി ബന്ധമുള്ളവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ ഒട്ടേറെ ഡിജിറ്റല്‍ രേഖകള്‍ കണ്ടെടുത്തിരുന്നു. ഈ രേഖകളുടെ ഫോറന്‍സിക് പരിശോധന ഉടന്‍പൂര്‍ത്തിയാക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി. 

അതേസമയം ഇന്ത്യയിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും പൊലീസ് നിരീക്ഷണം കര്‍ശനമാക്കി . ഫോര്‍ട്ട് കൊച്ചിയടക്കമുള്ള പ്രദേശങ്ങളിലെ ഹോംസ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരുെട വിവരങ്ങള്‍ അടിയന്തരമമായി കൈമാറാന്‍ പൊലീസ് നിര്‍േദശം നല്‍കിയിട്ടുണ്ട് . വിവരങ്ങള്‍ കൈമാറാത്ത സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തും 

MORE IN INDIA
SHOW MORE