മോദി ജാക്കറ്റിന് വിലയിടി‍ഞ്ഞു; ആഴ്ചയില്‍ വിറ്റുപോകുന്നത് ഒന്നു മാത്രം; കാരണമിത്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തരംഗമായിരുന്നു മോദി ജാക്കറ്റുകൾ. എന്നാല്‍ ഇത്തവണ അത്ര പ്രിയം പോര. 2014 ൽ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോൾ ആഴ്ചയിൽ 1 എന്ന നിലയിലേക്കു കച്ചവടം താഴ്ന്നെന്നാണ് വ്യാപാരികൾ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോൾ വിൽപന ഉയർന്നേക്കുമെന്ന പ്രതീക്ഷയിലാണ് അവർ. 

കാർഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്‌ടി തുടങ്ങിയവ വിൽപനയെ പ്രതികൂലമായി ബാധിച്ചെന്നാണു മറ്റൊരു വ്യാപാരിയുടെ വിലയിരുത്തൽ. നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കാറുള്ള ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റ് എന്നറിയപ്പെട്ടത്.