തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസടക്കം ആരുമായും സഹകരിക്കും: സീതാറാം യച്ചൂരി

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസടക്കം ആരുമായും സഹകരിക്കാന്‍ പാര്‍ട്ടി സന്നദ്ധമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പ്രധാനപ്പെട്ട ദൗത്യം. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നിലപാട് അതിന് തടസമല്ലെന്നും യച്ചൂരി ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.