ശബരിമലയിലെ മുഖ്യമന്ത്രിയുടെ ധൃതി ബിജെപി സുവര്‍ണാവസരമാക്കി; പ്രകാശ് രാജ്

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് നടന്‍ പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു വിധി നടപ്പാക്കേണ്ടിയിരുന്നത്. മീടു ക്യാംപെയ്ന്‍ ഫാഷനാണെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന തെറ്റായിപ്പോയി. ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നും പ്രകാശ് രാജ് മനോരമ ന്യൂസിനോട്് പറഞ്ഞു. 

ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതി വിധി  നടപ്പാക്കേണ്ടിയിരുന്നത്. സര്‍ക്കാരിന്‍റെ തിടക്കം ബിജെപിക്ക് സുവര്‍ണാവസരമായി. 

സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ മോഹന്‍ലാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. മീടു ക്യാംപെയ്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. തമിഴ്നാട്ടിലെ താര രാഷ്ട്രീയം അവസാനിച്ചു. കമല്‍ഹാസന്‍റെയും രജനികാന്തിന്‍റെയും ആരാധക കൂട്ടം വോട്ടാകില്ല.